പ്ലാവിലക്കഞ്ഞി

 ക്ലാസ്സ്‌ :10

അടിസ്ഥാനപാഠാവലി

പ്ലാവിലക്കഞ്ഞി



തകഴി

 മണ്ണിന്റെ മണമുള്ള കഥകളിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് തകഴി. കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെ കേരളമോപ്പാസാങ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാല്പനികതയുടെ ആവിഷ്കാരങ്ങളെ മാത്രം സ്വീകരിച്ചിരുന്നു മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തി എഴുത്തുകാരിൽ മുൻപന്തിയിലാണ് തകഴി. അനുഭവങ്ങളുടെ കുത്തൊഴുക്കിനെ അദ്ദേഹം എഴുത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.

പ്രധാന കൃതികൾ : ചെമ്മീൻ, രണ്ടിടങ്ങഴി, തൊട്ടിയുടെ മകൻ, വെള്ളപ്പൊക്കത്തിൽ, കയർ, അനുഭവങ്ങൾ പാളിച്ചകൾ.


ജന്മികുടിയാൻ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തുറന്നുകാട്ടി, അന്നത്തെ സാമൂഹിക വ്യവസ്ഥയെ നിശിതമായി വിമർശിച്ച കൃതിയാണ് തകഴിയുടെ രണ്ടിടങ്ങൾ.

 കഥാപാത്രങ്ങൾ - കോരൻ, ചിരുത, ചാത്തൻ, പുഷ്പവേലിൽ ഔസേപ്പ്

1. ഊഷ്മളമായ സ്നേഹബന്ധങ്ങളാണ് ജീവിതത്തിന് കരുത്തും കായും നൽകുന്നത് പാഠഭാഗം ആക്കി സാധുത ചെയ്യുക.

 പ്ലാവില കഞ്ഞി എന്ന പാഠഭാഗത്തെ ചിരുത കോരൻ എന്നിവർ തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധം ആവിഷ്കരിക്കുന്നുണ്ട്. സ്നേഹബന്ധം കൊണ്ട് പട്ടിണിയെ പോലും ഈ കുടുംബം കീഴ്പ്പെടുത്തുന്നു. ഒന്നും പറയാതെ പോലും തന്റെ പ്രിയപ്പെട്ടവരുടെ  വിശപ്പ് മനസ്സിലാക്കുകയും അതിനായി സ്വന്തം ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും തന്നെ വിശപ്പിനു മുകളിൽ സ്നേഹത്തിന് സ്ഥാനം നൽകുന്നവരുടെ വിശാലമനസ്ഥിതി വ്യക്തമാണ്. ഈ സ്നേഹം ഇല്ലെങ്കിൽ ബന്ധങ്ങൾ നിലനിൽക്കില്ല ബന്ധങ്ങൾ വെറും ബന്ധങ്ങൾ മാത്രമായി മാറും.

2. അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്. ഒരുതരത്തിലും ആ തെറ്റ് ന്യായീകരിക്കാവുന്നതല്ല. കോരന്റെ ഈ ധാർമിക ബോധം വർത്തമാന സമൂഹത്തിൽ  എത്രത്തോളം നിലനിൽക്കുന്നുണ്ട്? സ്വാഭിപ്രായം സമർത്ഥിക്കുക.

 അഭിപ്രായ ഭിന്നതകൾ കാരണം പ്രായമായ പിതാവിനെ ഉപേക്ഷിക്കേണ്ടി വന്ന തെറ്റിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ ഒരുക്കമല്ല കഥാനായകനായ കോരൻ. നമ്മൾ അപരിഷ്കൃതൻ എന്ന് മുദ്രകുത്തുന്ന നിരക്ഷരനായ കോരനാണ് ബന്ധങ്ങളും സ്നേഹവുമാണ് വലുതെന്ന യഥാർത്ഥത്തിലുള്ള അറിവ് തിരിച്ചറിയുന്നത്. ഇന്നത്തെ ലോകത്ത് കോരനെ പോലുള്ളവർ വളരെ ചുരുക്കമാണ്. അതുകൊണ്ടായിരിക്കാം വൃദ്ധസദനങ്ങൾ പെരുകി വരുന്നത്. കായും പേരിൽ മാത്രം പൂ മതിക്കുന്ന യാതൊരുവിധ ധാർമിക മൂല്യവും ഇല്ലാത്ത സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ കോരനെ പോലുള്ളവർ ഉണ്ടായേ കഴിയൂ.

3. എല്ലുമുറിയെ പണിയെടുത്തിട്ടും പട്ടിണി കിടക്കേണ്ടിവരുന്ന കർഷകത്തൊഴിലാളികളുടെ പ്രതിഷേധ സൂചനകൾ പാഠഭാഗത്ത് തെളിയുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ സന്ദർഭങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അക്കാലത്തെ സാമൂഹിക ജീവിതാവസ്ഥ വിമർശനാത്മകമായ വിലയിരുത്തുക.

 ജാതിയുടെ പേരിലുള്ള അതിർവരമ്പുകളും ജന്മിത്ത വ്യവസ്ഥയുടെ പേരിലുള്ള അനാചാരങ്ങളും ചൂഷണവും കാരണം അന്ധകാരത്തിന്റെ കൈകളിൽ അമർന്ന ഒരു സമൂഹമായിരുന്നു പണ്ടുണ്ടായിരുന്നത്. മനുഷ്യനായിട്ട് പോലും മൃഗതുല്യമായ സ്ഥാനവും സ്വന്തം നിലനിൽപ്പു പോലും ചോദ്യചിഹ്നമായി മാറിയ കീഴാളരുടെ ശബ്ദമാണ് കോരനിൽ പ്രതിധ്വനിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടതും വ്യത്യസ്തവുമായ കോരന്റെ ശബ്ദം കേൾക്കാൻ ആർക്കും നേരമില്ല. അവന്റെ കൂടെയുള്ള ആളുകൾ പോലും അവനെ ഒറ്റപ്പെടുത്തുന്നു. അടിമത്തം തങ്ങളുടെ വിധിയാണെന്ന് കരുതി അവർ അതിനെ  സ്വീകരിക്കുന്നു. അന്ന് നിലനിന്നിരുന്ന ജന്മി വ്യവസ്ഥയുടെ ശക്തവും നിഷ്പക്ഷവുമായ ആവിഷ്കാരമായി മാറുന്നു തകഴിയുടെ പ്ലാവിലക്കഞ്ഞി. 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാവങ്ങൾ

ഋതുയോഗം

ആ വാഴവെട്ട്