പോസ്റ്റുകള്‍

പാവങ്ങൾ

ഇമേജ്
ക്ലാസ്സ്‌ :10 മലയാളം -കേരള പാഠാവലി   പാവങ്ങൾ വിക്ടർ യുഗോ ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു യുഗോ . ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.പാവങ്ങൾക്കു വേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും നിരന്തരം സംസാരിച്ച മഹാനായ എഴുത്തുകാരൻ . ഫ്രഞ്ച് വിപ്ലവ മുന്നേറ്റങ്ങളുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിശ്വസാഹിത്യകാരൻ ആയിരുന്നു യൂഗോ. പാവങ്ങൾ ലോകത്തിലെ തന്നെ എല്ലാ പാവപ്പെട്ട മനുഷ്യർക്കുമായി എഴുതപ്പെട്ട നോവലാണ് ലാമിറാബലെ. ഫ്രഞ്ചു സാഹിത്യകാരനായിരുന്ന വിക്ടർ യൂഗോ ആണ് ഇതിന്റെ കർത്താവ്. നാലാപ്പാട്ട് നാരായണ മേനോനാണ് ഈ നോവൽ "പാവങ്ങൾ' എന്ന പേരിൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. വിവർത്തനം -നാലപ്പാട്ട് നാരായണ        മേനോൻ കേന്ദ്ര കഥാപാത്രം -ഴാങ് വാൽ ഴാങ് 

പ്ലാവിലക്കഞ്ഞി

ഇമേജ്
  ക്ലാസ്സ്‌ :10 അടിസ്ഥാനപാഠാവലി പ്ലാവിലക്കഞ്ഞി തകഴി  മണ്ണിന്റെ മണമുള്ള കഥകളിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് തകഴി. കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെ കേരളമോപ്പാസാങ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാല്പനികതയുടെ ആവിഷ്കാരങ്ങളെ മാത്രം സ്വീകരിച്ചിരുന്നു മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തി എഴുത്തുകാരിൽ മുൻപന്തിയിലാണ് തകഴി. അനുഭവങ്ങളുടെ കുത്തൊഴുക്കിനെ അദ്ദേഹം എഴുത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. പ്രധാന കൃതികൾ : ചെമ്മീൻ, രണ്ടിടങ്ങഴി, തൊട്ടിയുടെ മകൻ, വെള്ളപ്പൊക്കത്തിൽ, കയർ, അനുഭവങ്ങൾ പാളിച്ചകൾ. ജന്മികുടിയാൻ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തുറന്നുകാട്ടി, അന്നത്തെ സാമൂഹിക വ്യവസ്ഥയെ നിശിതമായി വിമർശിച്ച കൃതിയാണ് തകഴിയുടെ രണ്ടിടങ്ങൾ.  കഥാപാത്രങ്ങൾ - കോരൻ, ചിരുത, ചാത്തൻ, പുഷ്പവേലിൽ ഔസേപ്പ് 1. ഊഷ്മളമായ സ്നേഹബന്ധങ്ങളാണ് ജീവിതത്തിന് കരുത്തും കായും നൽകുന്നത് പാഠഭാഗം ആക്കി സാധുത ചെയ്യുക.  പ്ലാവില കഞ്ഞി എന്ന പാഠഭാഗത്തെ ചിരുത കോരൻ എന്നിവർ തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധം ആവിഷ്കരിക്കുന്നുണ്ട്. സ്നേഹബന്ധം കൊണ്ട് പട്ടിണിയെ പോലും ഈ കുടുംബം കീഴ്പ്പെടുത്തുന്നു. ഒന്നും പറ

ഋതുയോഗം

ഇമേജ്
ക്ലാസ്സ്‌ :10            കേരള പാഠാവലി    ഋതുയോഗം ഋതുയോഗം -മലയാള ശാകുന്തളം -എ. ആർ. രാജരാജ വർമ്മ -വിവർത്തനം അഭിജ്ഞാന ശാകുന്തളം -കാളിദാസൻ -നാടകം ശകുന്തളോപാഖ്യാനം -മഹാഭാരതം -വ്യാസൻ  ഭാരതീയ നാടകങ്ങൾ  വേദകാലം മുതൽ തന്നെ ഭാരതീയ നാടകങ്ങളുടെ ചരിത്രവും ആരംഭിക്കുന്നു.ഭരതമുനയുടെ നോട്യശാസ്ത്രമാണ് ഭാരതീയ നാടക കലയുടെ വേദപുസ്തകം.ഇതിൽ നാടകത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു.നാടകശാലയുടെ നിർമ്മാണം, നാട്യ രീതികൾ, നാടക രചന, വേഷവിധാനം, രംഗോപകരണങ്ങൾ,അവതരണം, ആസ്വാദനം, വികാരാവിഷ്കാര സമ്പ്രദായങ്ങൾ, നൃത്താവതരണം,മാർഗങ്ങൾ,സംഗീതം തുടങ്ങിയ എല്ലാവിധ ശാസ്ത്രങ്ങളും നാട്ടുശാസ്ത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.  ഭാരതീയ നാടക സങ്കല്പത്തെ നമുക്ക് ഇപ്രകാരം നിർവചിക്കാം,  " ധീരോദാത്തൻ അതിപ്രതാപഗുണവാൻ  വിഖ്യാത വംശജൻ ധരാപാലൻ നായകൻ  അഞ്ചു സന്ധികൾ അധിഖ്യാതം കഥാവസ്തുവും  നാലഞ്ച് ആളുകളങ്കമഞ്ചധികമോ  നിർവഹണത്തിൽ അത്ഭുത രസം നാഥോദയം നാടകം "  ധൈര്യവും പരാക്രമം ഉള്ളവനും ഗുണവാനും പ്രതാപവാനും രാജാവുമായ നായകനും അഞ്ച് ഘട്ടങ്ങളും ഉണ്ടായിരിക്കണം. പ്രധാന കഥാപാത്രങ്ങൾ നാലഞ്ചു പേരു വേണം. കഥാഗതിയുടെ മുഖ്യ രസം ശൃംഗാ

ആ വാഴവെട്ട്

ഇമേജ്
    ക്ലാസ്സ്‌ - 8          അടിസ്ഥാന പാഠാവലി  യൂണിറ്റ് - പിന്നെയും പൂക്കുമീ ചില്ലകൾ പാഠം - ആ വാഴവെട്ട് 1940  കളിലെ മധ്യതിരുവിതാംകൂർ; കാർഷിക ജീവിതം പശ്ചാത്തലം ആക്കി പൊൻകുന്നം വർക്കി രചിച്ച ചെറുകഥയാണ് ` ആ വാഴവെട്ട് ´ എഴുത്തുകാരനെക്കുറിച്ച്, പൊൻകുന്നം വർക്കി   ഒരു കാലഘട്ടത്തിന്റെ രോഷം മുഴുവൻ തൂലികയിലേക്ക് ആവാഹിച്ച എഴുത്തുകാരനാണ് പൊൻകുന്നം വർക്കി.  സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന കഥകൾ ആയിരുന്നു അദ്ദേഹത്തിന്റേത്.   പ്രധാന കൃതികൾ   -  തിരുമുൽക്കാഴ്ച                                 ശബ്ദിക്കുന്ന കലപ്പ             ഏഴകൾ                മോഡൽ കൃഷിചൊല്ലുകൾ   ഉടമയുടെ കണ്ണ് ഒന്നാന്തരം വളം.  കതിരിൽ വളം വച്ചിട്ട് കാര്യമില്ല.   അടുത്തു നട്ടാൽ അഴക് അകലത്തിൽ നട്ടാൽ വിളവ്.   കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും മാണിക്യം.   ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.  കുംഭത്തിൽ നട്ടാൽ കുടത്തോളം.   വിത്തുഗുണം പത്തുഗുണം.   മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും.   വിത്താഴം ചെന്നാൽ പത്തായം നിറയും.   ഉഴവിൽ തന്നെ കള തീർക്കണം. 1." ഒരു കർഷകന്റെ മുഖത്ത് പ്രസന്നത അന്വേഷിക്കാൻ കേരളത്തിനു നേരമില്ല. അവ ശക്തി എരിഞ്ഞടങ്ങിയ ബാറ്ററി