ഋതുയോഗം

 

ക്ലാസ്സ്‌ :10

  കേരള പാഠാവലി

ഋതുയോഗം


  • ഋതുയോഗം -മലയാള ശാകുന്തളം -എ. ആർ. രാജരാജ വർമ്മ -വിവർത്തനം
  • അഭിജ്ഞാന ശാകുന്തളം -കാളിദാസൻ -നാടകം
  • ശകുന്തളോപാഖ്യാനം -മഹാഭാരതം -വ്യാസൻ 


ഭാരതീയ നാടകങ്ങൾ 

വേദകാലം മുതൽ തന്നെ ഭാരതീയ നാടകങ്ങളുടെ ചരിത്രവും ആരംഭിക്കുന്നു.ഭരതമുനയുടെ നോട്യശാസ്ത്രമാണ് ഭാരതീയ നാടക കലയുടെ വേദപുസ്തകം.ഇതിൽ നാടകത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു.നാടകശാലയുടെ നിർമ്മാണം, നാട്യ രീതികൾ, നാടക രചന, വേഷവിധാനം, രംഗോപകരണങ്ങൾ,അവതരണം, ആസ്വാദനം, വികാരാവിഷ്കാര സമ്പ്രദായങ്ങൾ, നൃത്താവതരണം,മാർഗങ്ങൾ,സംഗീതം തുടങ്ങിയ എല്ലാവിധ ശാസ്ത്രങ്ങളും നാട്ടുശാസ്ത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
 ഭാരതീയ നാടക സങ്കല്പത്തെ നമുക്ക് ഇപ്രകാരം നിർവചിക്കാം,

 "ധീരോദാത്തൻ അതിപ്രതാപഗുണവാൻ
 വിഖ്യാത വംശജൻ ധരാപാലൻ നായകൻ
 അഞ്ചു സന്ധികൾ അധിഖ്യാതം കഥാവസ്തുവും
 നാലഞ്ച് ആളുകളങ്കമഞ്ചധികമോ
 നിർവഹണത്തിൽ അത്ഭുത രസം നാഥോദയം നാടകം "

 ധൈര്യവും പരാക്രമം ഉള്ളവനും ഗുണവാനും പ്രതാപവാനും രാജാവുമായ നായകനും അഞ്ച് ഘട്ടങ്ങളും ഉണ്ടായിരിക്കണം. പ്രധാന കഥാപാത്രങ്ങൾ നാലഞ്ചു പേരു വേണം. കഥാഗതിയുടെ മുഖ്യ രസം ശൃംഗാരമോ വീരമോ ആയിരിക്കണം. അംഗങ്ങൾ അഞ്ച് എങ്കിലും ഉണ്ടാകണം. നിർവഹണസന്ധിയിൽ അഥവാ അവസാന ഘട്ടത്തിൽ അത്ഭുത രസം ജനിക്കുകയും നായകന് വിജയവും ഐശ്വര്യവും ഭവിക്കുകയും വേണം. ഇങ്ങനെയാണ് നാടകം രചിക്കേണ്ടത്.


 കാളിദാസന്റെ  അഭിജ്ഞാനശാകുന്തളം ഈ നിർവചനത്തിൽ ഒതുങ്ങി പറയാവുന്ന  നാടകമാണ്. ഭാരതീയ നാടകവേദിയുടെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.1789 ൽ വില്യം ജോൺസ് അഭിജ്ഞാനശാകുന്തളം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെ അടക്കമുള്ളവർ കാളിദാസന്റെയും ശകുന്തളയുടെയും ആരാധകരായി തീർന്നു. മലയാളത്തിൽ തന്നെ ഇരുപത്തിയഞ്ചിലധികം വിവർത്തനങ്ങളാണ ഈ കൃതിക്ക് ഉള്ളത്.

കാളിദാസൻ

 ലോകം വണങ്ങുന്ന സാഹിത്യകൃതികൾ കൊണ്ട് കാലത്തെ വിസ്മയിപ്പിച്ച കവിയാണ് കാളിദാസൻ. കാളിദാസന്റെ കാലഘട്ടത്തെ ഭാരതീയ നാടകങ്ങളുടെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കാളിദാസന്റെ കൃതികളിൽ ഭാവനകൊണ്ടും വർണ്ണന കൊണ്ടും ശ്രേഷ്ഠമായത് അഭിജ്ഞാനശാകുന്തളമാണ്. പുരാണത്തിലെ ചെറിയൊരു സന്ദർഭത്തിൽ ഉപജീവിച്ച് കഥയിൽ ദൃശ്യ കലയ്ക്കു വേണ്ട പല കൂട്ടിച്ചേർക്കലുകളും നടത്തിയാണ് അവിജ്ഞാനശാകുന്തളം നാടകം രചിച്ചിരിക്കുന്നത്.

പാഠഭാഗത്തെ ചോദ്യോത്തരങ്ങൾ


1. ബാലന്റെ പ്രകൃതത്തെ കുറിച്ചുള്ള സൂചനകൾ നാടക ഭാഗത്തുനിന്ന് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക?

 ശകുന്തളയുടെയും ദുഷ്യന്തന്റെയും പുത്രനാണ് സർവ്വദമനൻ. സർവ്വധമനൻ എന്ന പദത്തിന് അർത്ഥം തന്നെ എല്ലാത്തിനെയും അടക്കി ഭരിക്കുന്നവൻ എന്നാണ്. വലിയ കുസൃതിക്കാരനായ സർവ്വദമനൻ ആരെയും ഭയക്കാത്ത പ്രകൃതക്കാരനാണ്. ചക്രവർത്തി ലക്ഷണം ഉള്ളവനും വീരനുമായ സർവ്വദമനൻ അപരിചിതർക്ക് മര്യാദ കൊടുക്കുകയും അതേസമയം തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളെ എതിർക്കാനുള്ള പ്രവണതയും കാണിക്കുന്നു.

2. കാളിദാസന്റെ ഭാവന ഏറ്റവും തെളിഞ്ഞു കാണുന്ന നാടകമാണ് ശാകുന്തളം. ശകുന്തളയും ദുഷ്യന്തനും മകനും ഒന്നുചേരുന്ന ശാകുന്തളം ഏഴാമങ്കം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണല്ലോ. ശുഭകരമായ അന്ത്യത്തിലേക്ക്  കഥാഗതിയെ നാടകീയമായി വളർത്തിക്കൊണ്ടുവരുന്നതിന് കവി സ്വീകരിക്കുന്ന രചനാ തന്ത്രങ്ങൾ ഏതൊക്കെ? ചർച്ച ചെയ്യുക.

വളരെയേറെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് അഭിജ്ഞാന ശാകുന്തളം. അവിചാരിതമായ സംഭവങ്ങൾ കൂട്ടിയിണക്കി ആവിഷ്കരിച്ച രചനാ രീതിയാണ് ശാകുന്തളത്തിന്റെ നാടകീയത വർദ്ധിപ്പിക്കുന്നത്. മഹാഭാരതത്തിൽ ദുശന്തൻ ശകുന്തളയെ മറക്കുന്നതിന് പ്രത്യേകിച്ച് കാരണമെന്നും പറയുന്നില്ല.  എന്നാൽ കാളിദാസൻ തന്റെ നാടകത്തിൽ ദുഷ്യന്തൻ ശകുന്തളയെ മറക്കുന്നതിനുള്ള കാരണങ്ങളും ന്യായീകരണവും നൽകുന്നു. ഭാവനയുടെ മേമ്പോട് ചേർത്ത് അപ്രതീക്ഷിതമായ സംഭവങ്ങൾ അവതരിപ്പിച്ചപ്പോൾ അത് നാടകത്തെ ഉദ്യോഗജനകവും ആകർഷകവും ആക്കി തീർത്തു. യാഥാർത്ഥ്യത്തിൽ നിന്ന് കുറച്ചൊക്കെ വേർപിരിഞ്ഞെങ്കിലും യുക്തിസഹമായാണ് ഓരോ കാര്യത്തെയും കാളിദാസൻ അവതരിപ്പിക്കുന്നത്. നാടകത്തെ മുഴുവൻ ഇരുന്നു കാണാൻ  സഹൃദയരെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഈ നാടകത്തിന്റെ രചന.

3. ഭാഗ്യവും നിർഭാഗ്യവും സുഖവും ദുഃഖവും പ്രതിജനഭിന്നവിചിത്ര മാർഗമായ മനുഷ്യ ജീവിതത്തിന്റെ എല്ലാ രൂപഭേദങ്ങളും ശാകുന്തളത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
                    - കാളിദാസപഠനങ്ങൾ-
                   എൻ. വി. കൃഷ്ണവാരിയർ
 പടോഭാഗവുമായി ബന്ധിപ്പിച്ച് പ്രസ്താവന വിലയിരുത്തുക.

 ഭാഗ്യവും നിർഭാഗ്യവും സുഖവും ദുഃഖവും എല്ലാം മനുഷ്യജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത ഘടകങ്ങളാണ്. വ്യത്യസ്ത കാലങ്ങളിലായിനമ്മൾ ഈ അവസ്ഥയിലൂടെയെല്ലാം കടന്നുപോകുന്നു.ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ സുഖവും ദുഃഖവും ഭാഗ്യവും നിർഭാഗ്യവും മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്നു.ദുഷ്യന്തന്റെയും ശകുന്തളയും ജീവിത കഥയാണ് ശാകുന്തളത്തിൽ ചിത്രീകരിക്കുന്നത്.അതിനാൽ തന്നെ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളും ഭാവങ്ങളും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.ഇതൊരു കാവ്യം എന്നതിൽ കവിഞ്ഞ മറ്റൊരു ജീവിതം തന്നെയാണ്.ശകുന്തളയും ദുഷ്യന്തനും കണ്ടുമുട്ടുന്നതും അവരുടെ അനുരാഗ ദിനങ്ങളും സന്തോഷം തരുന്ന അനുഭവങ്ങൾ ആണെങ്കിൽ ശകുന്തളക്ക് ഉണ്ടാകുന്ന ഭർതൃവിയോഗവും അപമാനവും ദുഃഖകരമായ അനുഭവങ്ങളായി മാറുന്നു. ഒരിക്കൽ കൈവിട്ടുപോയ ഭാഗ്യം വീണ്ടും തിരിച്ചു വരുന്നതുപോലെയാണ് ശകുന്തളയും ദുഷ്ടന്തനുമായുള്ള പുനർ സമാഗമം നടന്നത്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ വിഭിന്നങ്ങളായ വൈരുദ്ധ്യങ്ങളായ അവസ്ഥകളെ വളരെ സർഗാത്മകമായി ശാകുന്തളത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാവങ്ങൾ

ഋതുയോഗം

ആ വാഴവെട്ട്